സിഡ്നി: റംസാൻ ആഘോഷിക്കാൻ മോസ്കിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന് കൂക്കിവിളിയും പരിഹാസവും. പടിഞ്ഞാറൻ സിഡ്നിയിലെ ലാകെംബ മോസ്കിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഗാസാ യുദ്ധത്തിൽ ആൽബനീസ് സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു ഇത്.
സമുദായ നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണ് ആൽബനീസും ആഭ്യന്തരമന്ത്രി ടോണി ബുർക്കെയും ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മോസ്കുകൂടിയായ ഇവിടെ എത്തിയത്.
സമുദായ നേതാക്കൾ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കുറച്ചുപേർ ആൽബനീസിനെ കൂക്കിവിളിച്ചു. പരിപാടി കഴിഞ്ഞു പോകാൻ നേരം ‘ഗാസ വംശഹത്യക്കു കൂട്ടുനിന്ന പ്രധാനമന്ത്രി പുറത്തുപോകണം’ എന്നും ചിലർ പറഞ്ഞു.
സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു. പരിപാടി പോസിറ്റീവ് അനുഭവം ആയിരുന്നെന്നും മുപ്പതിനായിരത്തിലധികം പേരാണ് തന്നെ സ്വീകരിച്ചതെന്നും ആൽബനീസ് പ്രതികരിച്ചു.